Sorry, you need to enable JavaScript to visit this website.

പഴയ കാര്യങ്ങള്‍ ഇപ്പോള്‍ ചികഞ്ഞു നോക്കിയിട്ട് കാര്യമില്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് കെ മുരളീധരന്റെ മറുപടി

തിരുവനന്തപുരം - പഴയ കാര്യങ്ങള്‍ ചികഞ്ഞു നോക്കിയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കെ മുരളീധരന്റെ മറുപടി. മുരളീധരനെ ലോകസഭയിലേക്ക് മത്സരിപ്പിച്ചത് തെറ്റായി പോയെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യാഥാര്‍ത്ഥ്യമായെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. 
അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിലെടുത്ത തെറ്റായ തീരുമാനമായിരുന്നു കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് സീറ്റ് കൊടുത്തതെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. അന്ന് പാര്‍ലമെന്റ് സീറ്റ് ജയിക്കാനുള്ള ആഗ്രഹമായിരുന്നു. കെ സുധാകരനെയും കെസി വേണുഗോപാലിനെയും പാര്‍ലമെന്റിലേക്ക് വിടേണ്ടിയിരുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരന്‍ പ്രതികരണവുമെത്തിയത്. അടുത്ത തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും വിജയം കണ്ടെത്തണമെന്നും അതിനായി ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News