Sorry, you need to enable JavaScript to visit this website.

മയാമിയില്‍ മെസ്സിക്ക് എത്ര പ്രതിഫലം, ഇതാ അമ്പരപ്പിക്കുന്ന കണക്കുകള്‍

ന്യൂയോര്‍ക്ക് - ഇന്റര്‍ മയാമിയില്‍ ലിയണല്‍ മെസ്സിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. 2.04 കോടി ഡോളറിന്റേതാണ് കരാറെന്ന് മേജര്‍ ലീഗ് സോക്കര്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നു. ലീഗിലെ മൂന്നു ക്ലബ്ബുകളൊഴികെ എല്ലാത്തിന്റെയും മൊത്തം ശമ്പളത്തുകയെക്കാള്‍ കൂടുതലാണ് മെസ്സിക്ക് കിട്ടുന്നത്. ഓര്‍ലാന്റൊ സിറ്റി ക്ലബ്ബിലെ എല്ലാ കളിക്കാര്‍ക്കും കിട്ടുന്ന മൊത്തം തുകയുടെ ഇരട്ടി വരും ഇത്. 
മുപ്പത്താറുകാരന്റെ അടിസ്ഥാന ശമ്പളം 1.2 കോടി ഡോളറാണ്. ഏറ്റവും ചുരുങ്ങിയത് 2.05 കോടി ഡോളര്‍ മൊത്തം പ്രതിഫലം ലഭിക്കും. പ്രകടനത്തിനനുസരിച്ചുള്ള ബോണസ് ഇതിനു പുറമെയാണ്. ടൊറന്റോയുടെ ലോറന്‍സൊ ഇന്‍സിനെയാണ് പ്രതിഫലത്തുകയില്‍ എം.എല്‍.എസില്‍ രണ്ടാം സ്ഥാനത്ത്-1.54 കോടി ഡോളര്‍. ഷിക്കാഗോയുടെ ഷെര്‍ദാന്‍ ശഖീരി (81.5 ലക്ഷം ഡോളര്‍), എല്‍എ ഗാലക്‌സിയുടെ ഹവിയര്‍ ഹെര്‍ണാണ്ടസ് (75 ലക്ഷം ഡോളര്‍) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മയാമിയില്‍ പ്രതിഫലത്തുകയില്‍ രണ്ടാം സ്ഥാനത്ത് ജോസഫ് മാര്‍ടിനേസാണ് -44 ലക്ഷം ഡോളര്‍. മെസ്സിയുടെ മുന്‍ ബാഴ്‌സലോണ സുഹൃത്തുക്കളായ സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സിനും യോര്‍ദി ആല്‍ബക്കും ചെറിയ പ്രതിഫലമേ ലഭിക്കുന്നുള്ളൂ. 

Latest News