പാലക്കാട്ട്  ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍   

പാലക്കാട്-ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുഴല്‍മന്ദം ആലിങ്കലിലാണ് സംഭവം. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സിനില(42), മകന്‍ രാേഹിത്( 19), സിനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍(23) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരെത്തി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 

 

 

 

Latest News