കോട്ടയം - പൊൻകുന്നം കൊപ്രക്കളത്ത് ജീപ്പ് ഓട്ടോയിലിടിച്ച് മൂന്നുപേർ മരിച്ചു. നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ മരിച്ചത്. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണ്. മറ്റുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
ഓട്ടോയിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്.