Sorry, you need to enable JavaScript to visit this website.

കുട്ടിയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലി തർക്കം; അയൽവാസികൾ തമ്മിലടിച്ചു; 

നാല് പേർക്കെതിരെ കേസ് 

കാഞ്ഞങ്ങാട്- കുട്ടിയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസികൾ തമ്മിലടിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു . രാവണേശ്വരത്തെ മധുവിന്റെ ഭാര്യ രജിതയുടെ പരാതിയിൽ അയൽവാസി വിനീതക്കെതിരെയും വിനീതയുടെ പരാതിയിൽ രജിത, സഹോദരൻ കുഞ്ഞിനാരായണൻ, അമ്മ തമ്പായി എന്നിവർക്കെതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാവിലെ വിനീതയുടെ കുട്ടിയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ഇരുവരും ബന്ധുക്കളാണ്.

Latest News