തിരുവനന്തപുരം- പണിയൊന്നുമില്ലെങ്കിൽ തെണ്ടാൻ പൊയ്ക്കൂടേ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ്. യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെയാണ് സംഭവം. നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേയെന്നു ചോദിച്ച ദത്തൻ നിങ്ങൾക്ക് തെണ്ടാൻ പൊയ്ക്കൂടെ എന്നും ചോദിച്ചു. ഉപരോധത്തെ തുടർന്ന് സെക്രട്ടേറിയറ്റ് ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയ പോലീസ്, അകത്തു കയറാനെത്തിയ എം.സി. ദത്തനെ ബാരിക്കേഡിന് അരികെ തടഞ്ഞിരുന്നു. പിന്നീട് അകത്തു കയറിയ ഉടനെ പ്രതികരണം തേടിയെത്തിയപ്പോഴാണ് തെണ്ടാൻ പോകാൻ ഉപദേശിച്ചത്.
ബാരിക്കേഡ് കടന്ന് അകത്തുകയറിയ ദത്തൻ പോലീസ് ഉദ്യോഗസ്ഥനോടു സംസാരിച്ച് നടന്നുപോകുമ്പോഴാണ് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെത്തിയത്. ഉപരോധം നിമിത്തമുണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ച് പ്രതികരണം ചോദിക്കുകയായിരുന്നു മാധ്യമപ്രവർത്തകർ. 'ഒരു പണിയുമില്ലേടാ നിങ്ങൾക്കൊക്കെ? അങ്ങനെയാണേൽ നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു പ്രതികരണം.