ബീജിംഗ്- ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡുമായി ബന്ധപ്പെട്ട് 2017ലും 2019ലും നടന്ന ഉച്ചകോടികളില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. ഇന്ത്യയുടെ പരമാധികാരം മാനിക്കാതെ പാക്ക് അധിനിവേശ കാശ്മീരിലൂടെ ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നതിനെതിരെ ഇന്ത്യ വിമര്‍ശനം ഉന്നയിച്ചിരുന്നു.
രാജ്യാന്തരമാനദണ്ഡങ്ങള്‍ പാലിക്കാത്ത ചൈനയുടെ പദ്ധതികള്‍ക്കെതിരെയും ഇന്ത്യന്‍ രംഗത്ത് വന്നിരുന്നു. കോടിക്കണക്കിന് ഡോളറിന്റെ വായ്പ നല്‍കി ശ്രീലങ്കയടക്കമുള്ള ചെറു രാജ്യങ്ങളെ കടക്കെണിയില്‍ വീഴ്ത്തുന്നു എന്ന വിമര്‍ശനം നേരിടുന്നതിനിടെയാണ് രണ്ടുദിവസത്തെ ഉച്ചകോടി നടക്കുന്നത്.