Sorry, you need to enable JavaScript to visit this website.

2020ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യം; തദ്ദേശസ്ഥാപന വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്‌ജെൻഡർകളുമാണുള്ളത്. 
സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും  പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57,640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയാറാക്കിയിട്ടുള്ളത്. പുതിയ വോട്ടർമാരിൽ 27,374 പുരുഷൻമാരും 30,266 സ്ത്രീകളുമാണുള്ളത്.
941 ഗ്രാമ പഞ്ചായത്തുകളിലെ 15,962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും 6 കോർപറേഷനുകളിലെ 414 വാർഡുകളിലെയും വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2023 ജനവരി 1 യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക പുതുക്കിയത്. സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടർപട്ടിക സെപ്റ്റംബർ 8ന് പ്രസിദ്ധീകരിച്ചരുന്നു. കരട് പട്ടികയിൽ 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്‌ജെൻഡുകളും കൂടി ആകെ 2,76,70,536 വോട്ടർമാരാണ് ഉണ്ടായിരുന്നത്.
2020 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക ഇതാദ്യമായാണ് പുതുക്കുന്നത്. മുൻകാലങ്ങളിൽ മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അനർഹരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിയാണ് പട്ടിക പുതുക്കിയത്.

Latest News