Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണക്കടത്ത്, പിടിയിലായത് ജിദ്ദ യാത്രക്കാരന്‍

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ്ണ കള്ളക്കടത്ത് പിടിച്ചു. തിങ്കളാഴ്ച്ച മൂന്ന് സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളാണ് കസ്റ്റംസ് രെജിസ്റ്റര്‍ ചെയ്തത്.
ചൊവാഴ്ച മണ്ണാര്‍ക്കാട് സ്വദ്ദേശി അബ്ദുല്‍ ഹക്കിം എന്ന യാത്രക്കാരനാണ്  സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ച് കസ്റ്റംസിന്റെ പിടിയിലായത്. 37.70 ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. സ്വര്‍ണ്ണ മിശ്രിതം മൂന്ന് കാപ്‌സ്യൂളകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച് ഗ്രീന്‍ ചാനലിലൂടെ പുറത്തു കൊണ്ടു പോകാനാണ് ശ്രമിച്ചത്. കാപ്‌സ്യൂളുകളില്‍ ഒളിപ്പിച്ച സ്വര്‍ണ്ണത്തിന് 874 ഗ്രാം തൂക്കമുണ്ട്.
ജിദ്ദയില്‍ നിന്ന് കുവൈത്ത് വഴി എയര്‍ അറേബ്യ വിമാനത്തിലാണ് കൊച്ചിയില്‍ വന്നിറങ്ങിയത്.
തിങ്കളാഴ്ച്ച 91 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചത് വിമാനത്തിന്റെ സീറ്റിന്റെ കുഷ്യന്റെ അടിയില്‍ നിന്നാണ് 452 . 45 ഗ്രാം സ്വര്‍ണ്ണം പിടിച്ചത് . മറ്റൊരു വിമാനത്തില്‍ ശുചി മുറിയില്‍ നിന്നാണ് 749 . 60 ഗ്രാം സ്വര്‍ണ്ണം പിടിച്ചത് . ഈ രണ്ട് സ്വര്‍ണ്ണ വേട്ടകളിലും ഇത് കൊണ്ടുവന്ന യാത്രക്കാരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഒരു യാത്ര ക്കാരന്‍ ധരിച്ചിരുന്ന ജീന്‍സിന്റെ അരക്കെട്ട്  ഭാഗത്ത് ഒളിപ്പിച്ചിരുന്ന 984 . 95 ഗ്രാം സ്വര്‍ണമാണ് പിടിച്ചത് .

 

 

Latest News