നിയമങ്ങള്‍ പാലിച്ചില്ല; ഖത്തറില്‍ ആയിരത്തിലേറെ ബൈക്കുകള്‍ പിടിച്ചു

ദോഹ-ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ ആയിരത്തിലധികം മോട്ടോര്‍സൈക്കിളുകള്‍ ട്രാഫിക് വകുപ്പ് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ള ട്രാഫിക് സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ കാമ്പയിന്റെ ഭാഗമായാണ് ഗതാഗത നിയമലംഘനം നടത്തിയവരെ പിടികൂടിയത്.

ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 1,198 മോട്ടോര്‍സൈക്കിളുകള്‍ പിടിച്ചെടുത്തതായി മന്ത്രാലയം അതിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കിട്ട ഒരു വീഡിയോയില്‍ കാണിച്ചു.

ട്രാഫിക് സുരക്ഷാ നിബന്ധനകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്രാഫിക് ജനറല്‍ ഡയരക്ടറേറ്റ് ഓര്‍മ്മിപ്പിക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍പറഞ്ഞു

 

Latest News