Sorry, you need to enable JavaScript to visit this website.

മദ്യപാനത്തിനിടെ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊന്ന മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ -  മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ  തുടര്‍ന്ന് ഹരിപ്പാട് വെച്ച് യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി . ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ കോലത്ത് വീട്ടില്‍ സതീശന്റെ മകന്‍ ഉമ്മി എന്ന് വിളിക്കുന്ന സജീവാണ് (32) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് വച്ചായിരുന്നു സംഭവം.  നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27), അരുണ്‍ ഭവനത്തില്‍ അരുണ്‍ (33) ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ മനോജ് ഭവനത്തില്‍ മനോജ് (33) എന്നിവരെ കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയില്‍ ആയ സജീവിനെ ഇവര്‍ തന്നെയാണ് വാഹനത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത് . സംശയം തോന്നിയ ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് ഇവരെ തടഞ്ഞു വെക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. 

 

Latest News