മുക്കം സ്വദേശി വയനാട്ടില്‍ 93 ഗ്രാം  എം.ഡി.എം.എയുമായി പിടിയില്‍

മുത്തങ്ങയില്‍ എം.ഡി.എം.എയുമായി പിടിയിലായ ഷര്‍ഹാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം.

സുല്‍ത്താന്‍ബത്തേരി-93 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കോഴിക്കോട് മുക്കം കരികുഴിയാന്‍ വീട്ടില്‍ കെ.കെ.ഷര്‍ഹാനെയാണ്(31)എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ജി.തമ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധനയിലാണ് യാത്രക്കാരനായിരുന്ന ഷര്‍ഹാനിന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്, പി.കെ.മനോജ്കുമാര്‍ സി.ഇ.ഒമാരായ കെ.വി.രാജീവന്‍, കെ.എം.മഹേഷ് എന്നിവരും ഉള്‍പ്പെടുന്ന സംഘമാണ് ബസില്‍ പരിശോധന നടത്തിയത്.

 

 

Latest News