കൊല്ലം- സോളാര്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ ഗണേഷ് കുമാര്‍ ഉടന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഹൈക്കോടതിയില്‍ വാദിച്ചു. തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന അദ്ദേഹത്തിന്റെ ഹരജി വിധി പറയാന്‍ മാറ്റി.