Sorry, you need to enable JavaScript to visit this website.

വനിതാ എസ്.ഐയുടെ മുടിക്കുത്തിനു പിടിച്ച് വയോധികന്‍, പുറത്തിടിച്ചു

കോട്ടയം - എരുമേലിയില്‍ വസതിയിലെത്തി കുറ്റാരോപിതനായ വയോധികനെ പിടികൂടാനുളള പോലീസ് ബലപ്രയോഗത്തിനിടെ വനിതാ എസ്.ഐയുടെ മുടിക്കുത്തിനു വയോധികന്‍ പിടിച്ചു. സമീപവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയായ എരുമേലി വി.ജി ശ്രീധരന്‍ (72) അണ് തന്നെ പിടികൂടിയ പോലീസ് സംഘത്തിലെ എസ്.ഐയെ ആക്രമിച്ചത്.

എരുമേലി എസ്ഐ ശാന്തി കെ. ബാബുവിനാണ് മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നത്.  അയല്‍വാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി.ജി ശ്രീധരന്‍.ഇയാളെ പിടികൂടാന്‍ മഫ്ത്തിയിലും യൂണിഫോമിലുമായി രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പോലീസ് വീട്ടിലെത്തി.ഇതോടെ പോലീസുമായി തര്‍ക്കിച്ചു. പോലീസ് അകത്തേക്ക് ചെന്നപ്പോള്‍ ഇയാള്‍ വീടിനകത്തേക്ക് പോയി. പോലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടയ്ക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു.

 അയല്‍വാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് എലിവാലിക്കര  കീച്ചേരില്‍ വി. ജി. ശ്രീധരന്‍. അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ എരുമേലി എസ്‌ഐ ശാന്തി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടാണ് പ്രതി ആദ്യം വാക്കുതര്‍ക്കം ഉണ്ടാക്കിയത്. അറസ്റ്റിന് വഴങ്ങാതെ വന്നതോടെ പോലീസ് ബലം പ്രയോഗിച്ചു. ഇതോടെ വീടിനുള്ളില്‍ കയറി ശ്രീധരന്‍ കതകടക്കുകയായിരുന്നു. കതക് തുറന്ന് അകത്ത് കയറി ശ്രീധരനെ പിടികൂടുന്നതിനിടെ വീടിന്റെ തിണ്ണയില്‍ വച്ച് ശാന്തിയുടെ മുടിക്കുത്തിന് പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ബലംപ്രയോഗിച്ച്   2013ലെ കേസിനു പുറമെ പോലീസിനെ ആക്രമിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പുതിയ കേസും ശ്രീധരനെതിരെ ചുമത്തി.
തുടര്‍ന്ന് പോലീസുകാര്‍ ബലമായി കതക് തള്ളിത്തുറന്നു കീഴ്പ്പെടുത്തുന്നതിനിടെ പ്രതി എസ്ഐയുടെ മുടിക്കുത്തില്‍ പിടിച്ചു പുറത്തിടിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പോലീസ് മുറയില്‍ ഇയാളെ ബലമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

 

Latest News