ദുബയ്- ഈ മാസം ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്കു പോകുന്ന ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി) സൗജന്യമായി നല്‍കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തീരുമാനിച്ചു. 60 ദിര്‍ഹമാണ് ഇ.സി ഫീസ്. കൂടാതെ സര്‍വീസ് ചാര്‍ജ് ആയി ഒമ്പത് ദിര്‍ഹവുമുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഈ രണ്ടു ഫീസും (69 ദിര്‍ഹം) നല്‍കേണ്ടതില്ലെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.