Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു

വാഹനാപകടത്തില്‍ മരിച്ച സഹീര്‍, ഹാഷിം എന്നിവര്‍

അൽഹസ്സ- റിയാദിൽനിന്നും അൽഹസ്സയ്ക്കുള്ള യാത്രാമധ്യേ ഖുറൈസിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ രണ്ടു പേർ മരിച്ചു. രണ്ടു പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീർ (30) ഉമയനെല്ലൂർ സ്വദേശി ഹാഷിം (30) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.  
ഇവർ സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് വാൻ ഡിവൈഡറിൽ തട്ടി മറിയുകയാരിരുന്നു. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി പോൾസൺ, കായംകുളം സ്വദേശി നിഷാദ് എന്നിവർ അൽ ഹസ്സ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്.റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ അൽ ഹസ്സ സന്ദർശനത്തിനായി റിയാദിൽ നിന്ന് വെള്ളിയാഴ്ച കാലത്ത് പുറപ്പെട്ടതാണ്.തുടർ നടപടികൾക്ക് അൽഹസ്സ നവോദയ സാമൂഹ്യ ക്ഷേമ കൺവീനർ ചന്ദ്രബാബു കടക്കൽ നേതൃത്വം നൽകുന്നു.സഹീറിന്റെ ഭാര്യ റംസാന.ഹാഷിമിന്റെ ഭാര്യ തസ്മി.

Latest News