Sorry, you need to enable JavaScript to visit this website.

ഗാസയിലെ പോരാളികൾക്ക് ജിദ്ദ ഇമാം ബുഖാരി മദ്രസ കുട്ടികളുടെ ഐക്യദാർഢ്യം

ജിദ്ദ- പിറന്ന നാടിനു വേണ്ടി പോരാടുന്ന ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജിദ്ദ ശറഫിയ ഇമാം ബുഖാരി മദ്രസ വിദ്യാർഥികൾ രംഗത്ത്. 'വി ആർ വിത്ത് ഗാസ, സ്റ്റാൻഡ് ഫോർ ഫലസ്തീൻ, സേവ് ഗാസ ഫ്രീ ഫലസ്തീൻ' തുടങ്ങിയ വാചകങ്ങൾ ഉൾപ്പെടുന്ന, സ്വയം തയാറാക്കിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ഗാസയിൽ നിരപരാധികളെ കൊന്നൊടുക്കുന്നതിലുള്ള പ്രതിഷേധം കുട്ടികൾ രേഖപ്പെടുത്തി. 
സ്വന്തം വീടകങ്ങളിൽ നിന്ന് വീട്ടുകാരെ കുടിയിറക്കി അധിനിവേശം നടത്തിയ ഇസ്രായിലിന്റെ കുടില തന്ത്രങ്ങൾ ലോകത്ത് ഒരിക്കലും ക്ഷമിക്കാനാവാത്ത അനീതിയാണ്. ഈ സമയത്ത് അവരോട് ഐക്യപ്പെടേണ്ടതും അവർക്ക് വേണ്ടി പ്രാർഥനാ നിർഭരമായ മനസ്സോടെ വ്രതമനുഷ്ഠിക്കാനെങ്കിലും നമുക്കാവണമെന്ന് കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് മദ്രസ പ്രൊവിൻസ് രക്ഷാധികാരി എ.നജ്മുദ്ധീൻ അഭിപ്രായപ്പെട്ടു. മദ്രസ അധ്യാപകരും അധ്യാപികമാരും പരിപാടിക്ക് നേതൃത്വം നൽകി. 

Tags

Latest News