തിരുവനന്തപുരം - കനത്ത മഴയെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്നും അപകട സാധ്യത ഉള്ള ഇടങ്ങളില്‍ ഉള്ളവരെ ക്യാമ്പുകളില്‍ എത്തിക്കണമെന്നും സര്‍ക്കാറിന്റെ നിര്‍ദ്ദേശം. പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതല്‍ മഴയാണ് നിലവിലേതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാനത്ത് മഴ കഠിനം അല്ലെങ്കിലും ഇതിനോടകം തന്നെ വിവിധ പ്രദേശങ്ങളിലായി 17 ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. 577 പേര്‍ ക്യാമ്പുകളിലുണ്ട്. 17 ക്യാമ്പുകളില്‍ 15 എണ്ണം നഗരത്തിലാണ്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. കാലാവസ്ഥ പ്രവചനത്തില്‍ ഒരു പ്രശ്നവും വന്നിട്ടില്ലെന്നും കേരളത്തില്‍ ചിലപ്പോള്‍ കാലാവസ്ഥ പ്രവചനതീതമാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.