അബഹ - ഖമീസ് മുശൈത്തില്‍ വെള്ളിയാഴ്ച ആലിപ്പഴ വര്‍ഷത്തിന്റെ അകമ്പടിയോടെ കനത്ത മഴ പെയ്തു. നഗരത്തിലെ നിരവധി റോഡുകള്‍ വെള്ളത്തിലായി. അല്‍റസ്‌റാസ് ഡിസ്ട്രിക്ടിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതിയുണ്ടായത്. സിവില്‍ ഡിഫന്‍സ് അധികൃതരും നഗരസഭയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

