Sorry, you need to enable JavaScript to visit this website.

ലൈലാക്ക് സ്വര്‍ണക്കുറി തട്ടിപ്പ്: നിക്ഷേപകര്‍ പ്രതിഷേധ പ്രകടനം നടത്തി

ലൈലാക്ക് സ്വര്‍ണക്കുറി തട്ടിപ്പില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായവര്‍ എടക്കര ടൗണില്‍ നടത്തിയ പ്രതിഷേധം.

എടക്കര-ലൈലാക്ക് സ്വര്‍ണക്കുറി തട്ടിപ്പില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായവര്‍ എടക്കര ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുസ്ല്യാരങ്ങാടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന 'ലൈലാക്ക് ഗോള്‍ഡ്' ആണ് സ്വര്‍ണക്കുറിയില്‍ നിക്ഷേപകരെ ചേര്‍ത്ത് കോടികള്‍ തട്ടിച്ച് മുങ്ങിയത്. ഒരു മുന്നറിയിപ്പും കൂടാതെ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗം അനില്‍ ലൈലാക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പണവുമായി മുങ്ങിയത്. 2500 ഓളം നിക്ഷേപകരുടെ പണമാണ് തട്ടിപ്പിലൂടെ നഷ്ടമായത്. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ മേജര്‍ ഷെയര്‍ ഉടമകള്‍ പണവുമായി മുങ്ങിയതോടെയാണ് സ്ഥാപനം അടച്ചുപൂട്ടിയത്. ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി  നിക്ഷേപകരുടെ പണം തിരിച്ചു നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സമരത്തിനു ശേഷം നൂറോളം പേര്‍ എടക്കര പോലീസ് സ്റ്റേഷനില്‍ എത്തി രേഖാമൂലം പരാതി നല്‍കി. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് വഞ്ചിതരായ നിക്ഷേപകര്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ച് സിപിഎം എടക്കര ലോക്കല്‍ സെക്രട്ടറി പി.കെ ജിഷ്ണു ഉദ്ഘാടനം ചെയ്തു. ഷാനവാസ് പള്ളിപ്പടി അധ്യക്ഷനായിരുന്നു. എടക്കര പഞ്ചായത്തംഗം സന്തോഷ് കപ്രാട്ട്,  സനല്‍ പാര്‍ളി, പി.എന്‍ അജയകുമാര്‍, സലാഹുദീന്‍, പി. സക്കീര്‍, മുംതാസ് റഹ്മാന്‍, കെ. ആസര്‍, ഫഹദ് എന്നിവര്‍ പ്രസംഗിച്ചു.

 

 


 

 

 

Latest News