മഞ്ചേരി-മഞ്ചേരി കൊരമ്പയില്‍ അഹമ്മദ്ഹാജി മെമ്മോറിയല്‍ യൂണിറ്റി വിമന്‍സ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യക്ഷയും കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് സംസ്ഥാന ഉപാധ്യക്ഷമായ ഡോ. എ.കെ ഷാഹിന മോള്‍ക്ക് യു.കെ. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം.
ഒക്ടോബര്‍ 24, 25 തിയതികളിലായി മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അണ്ടര്സ്റ്റാന്ണ്ടിംഗ് ഡിസ്പ്ലേസ്മെന്റ് ഇന്‍ വിഷ്വല്‍ ആര്‍ട്ട് ആന്‍ഡ് കള്‍ചറല്‍ ഹിസ്റ്ററി എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സെലക്ഷന് ലഭിച്ചിരിക്കുന്നത്. ഫലസ്തീന് അഭയാര്‍ഥിത്വത്തിന്റെ കലാ സാംസ്കാരിക തലങ്ങളും പ്രതിരോധവും മുഖ്യപ്രമേയമാക്കുന്ന ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്നതിനാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഷാഹിന മോളെ കോളജ് മാനേജ്മെന്റ് അഭിനന്ദിച്ചു. ഇരുമ്പുഴി വടക്കുമുറി റിട്ടയേര്‍ഡ് അധ്യാപകന് അബൂബക്കര്‍ മാസ്റ്ററുടെയും ഫാത്തിമയുടെയും മകളായ ഷാഹിനമോള്‍ മങ്കട ഡി സോണ്‍ കാമ്പസ് മാനേജിംഗ് ഡയറക്ടര്‍ പെരിഞ്ചീരി മുഹമ്മദ് മുസ്തഫയുടെ ഭാര്യയാണ്. അദീബ് കെന്‍സ്, അഫ്ര കൈസ്, അയാല്‍ കെന്‍സ് എന്നിവര്‍ മക്കളാണ്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)