തൃശൂര്‍- പനി ബാധിച്ച് തൃശൂരില്‍ ഏഴുവയസ്സുകാരി മരിച്ചു. കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്ക വീട്ടില്‍ ഷബീറിന്റെ മകള്‍ നൗല നഫീസയാണ് മരിച്ചത്. ആലുങ്ങല്‍ റസാഖ് ഹാജിയുടെ മകന്റെ മകളാണ്. പാടൂര്‍ ടി.ഐ.ഇ.എസ് സ്‌ക്കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
മാതാവ് സാലിഹയുടെ പൊന്നാനിയിലുള്ള വീട്ടിലായിരുന്ന കുട്ടിയെ ശനിയാഴ്ച ശക്തമായ പനി കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും
നാലം ക്ലാസ് വിദ്യാര്‍ഥിനി സഹല സഹോദരിയാണ് . ഖബറടക്കം ഞായറാഴ്ച ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)