നെടുമ്പാശ്ശേരി- ഇസ്രായിലില്‍നിന്ന് 23 പേര്‍ കൂടി കേരളത്തില്‍ തിരിച്ചെത്തി. ഓപറേഷന്‍ അജയിന്റെ ഭാഗമായി ഇസ്രായിലില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദല്‍ഹിയില്‍ ഇറങ്ങിയവരാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.
എയര്‍ ഏഷ്യ വിമാനത്തില്‍ 14 പേരും ഒമ്പത് പേര്‍ ഇന്‍ഡിഗോ വിമാനത്തിലുമാണ് എത്തിയത്. എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ 14 പേര്‍ക്കും ഇന്‍ഡിഗോ വിമാനത്തിലെത്തിയ ആറ് പേര്‍ക്കും നോര്‍ക്ക വഴിയാണ് ടിക്കറ്റ് നല്‍കിയത്.
മൂന്ന് പേര്‍ സ്വന്തം നിലയിലാണ് വന്നത്.എല്ലാവരും വിമാനത്താവളത്തിലെ ഹെല്‍പ്പ് ഡെസ്‌ക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നിട്ടുണ്ട്.