Sorry, you need to enable JavaScript to visit this website.

ഗാസ യുദ്ധം വിശകലനം ചെയ്യാന്‍ ഒ.ഐ.സി യോഗം ബുധനാഴ്ച

ജിദ്ദ - ഗാസ യുദ്ധം വിശകലനം ചെയ്യാന്‍ സൗദി അറേബ്യ ആഹ്വാനം ചെയ്തതു പ്രകാരം ഒ.ഐ.സി മന്ത്രിതല യോഗം ബുധനാഴ്ച നടക്കും. അടിയന്തിര ഒ.ഐ.സി യോഗം ചേര്‍ന്ന് പശ്ചിമേഷ്യന്‍ സംഘര്‍ഷം വിശകലനം ചെയ്യണമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗദിവസത്തിന്റെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. അംഗ രാജ്യങ്ങളുമായി കൂടിയാലോചിച്ചാണ് അടുത്ത ബുധനാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും ഫലസ്തീനില്‍ മാനുഷിക ദുരന്തം ഒഴിവാക്കാനും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം സത്വരമായി ഇടപെടണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ആവശ്യപ്പെട്ടു. ഗാസ നിവാസികളുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിഷേധിച്ച് ഇസ്രായില്‍ അധിനിവേശ സേന സ്വീകരിക്കുന്ന കൂട്ടായ ശിക്ഷാ സമീപനം തടയാന്‍ യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങള്‍ പ്രധാനമാണ്. കൂട്ടായ ശിക്ഷ അന്താരാഷ്ട്ര നിയമങ്ങളുടെ ചാര്‍ട്ടറുകളുടെയും നഗ്നമായ ലംഘനമാണ്.
ഇത് മധ്യപൗരസ്ത്യദേശത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള സമാധാന ശ്രമങ്ങള്‍ക്ക് ഇത് പ്രതിബന്ധം സൃഷ്ടിക്കും. ഗാസ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം വേഗത്തിലും ശക്തമായും ഇടപെടുകയും പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുകയും വേണം. 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം കൈവരിക്കാന്‍ ഫലസ്തീനികളെ വേഗത്തില്‍ പ്രാപ്തരാക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.

 

Latest News