മുംബൈ - അല്‍പ വസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സ് കാണുന്നത് അശ്ലീല പ്രവ്രര്‍ത്തിയല്ലെന്ന് മുംബൈ ഹൈക്കോടതി. ഡാന്‍സ് കണ്ട അഞ്ച് യുവാക്കള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ മുംബൈ ഹൈക്കോടതി റദ്ദാക്കി. ഇത്തരം നൃത്തങ്ങള്‍ കാണുന്നത് അശ്ലീല പ്രവര്‍ത്തിയായി കാണാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാറിയ കാലത്ത് അല്പ വസ്ത്രധാരണം സാമുഹിക ക്രമത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. അല്‍പ വസ്ത്രത്തില്‍ യുവാക്കള്‍ നൃത്തം ആസ്വദിച്ചത് നര്‍ത്തകിയുടെ സമ്മതത്തോടെയാണെന്നത് കോടതി ചൂണ്ടിക്കാട്ടി. നീന്തല്‍ വസ്ത്രത്തില്‍ അടക്കം സ്ത്രീകള്‍ പരസ്യമായി ഉപയോഗിയ്ക്കാറുണ്ടെന്നും ഇറക്കമില്ലാത്ത വസ്ത്രത്തില്‍ അവരെ കാണുന്നത് അശ്ലീലത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു. അതിനാല്‍ തന്നെ യുവാക്കള്‍ക്കെതിരെ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.