കൊച്ചി - ഇന്നത്തെ സ്വര്‍ണ്ണ വില കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഇന്ന് ഒറ്റ ദിവസം ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇത്രയും വലിയ വര്‍ധനവ് അടുത്ത കാലത്തൊന്നും സംഭവിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 41920 രൂപയായിരുന്നു. ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 2400 രൂപ വ്യത്യാസമുണ്ട്. ഇസ്രായില്‍ - ഫലസ്തീന്‍ യുദ്ധം, ആഗോള വിപണിയിലെ സാഹചര്യം, ഡോളര്‍ മൂല്യത്തില വ്യത്യാസം എന്നിവയെല്ലാം സ്വര്‍ണ്ണ വിലയിലെ പെട്ടെന്നുള്ള വര്‍ധനവിന് കാരണമാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് കേരളത്തില്‍ നല്‍കേണ്ടത് 44320 രൂപയാണ്. ഒരു ഗ്രാമിന് 140 രൂപയാണ് കൂടിയത്. ആഭരണമായി വാങ്ങുമ്പോള്‍ പണിക്കൂലി കൂടി കൂട്ടി പവന് 47,000 രൂപയെങ്കിലും നല്‍കേണ്ടി വരും.