Sorry, you need to enable JavaScript to visit this website.

ഗോള്‍ നമ്പര്‍ 125, റോണോക്ക്  ഒരു യൂറോ കപ്പ് കൂടി കളിക്കാം

പോര്‍ടൊ - യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ ഏഴാം ജയം നേടിയതോടെ പോര്‍ചുഗല്‍ യൂറോ കപ്പിന്റെ ഫൈനല്‍ റൗണ്ടില്‍. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ അവര്‍ 3-2 ന് സ്ലൊവാക്യയെ തോല്‍പിച്ചു. ഗ്രൂപ്പ് ജെ-യില്‍ സ്ലൊവാക്യക്കു മേല്‍ എട്ട് പോയന്റ് ലീഡുണ്ട്. മൂന്നാം സ്ഥാനത്തുള്ള ലെക്‌സംബര്‍ഗിന് 11 പോയന്റ് മാത്രമേയുള്ളൂ. രണ്ട് ടീമുകള്‍ ഒരു ഗ്രൂപ്പില്‍ നിന്ന് മുന്നേറും. റൊണാള്‍ഡോക്ക് 125 ഇന്റര്‍നാഷനല്‍ ഗോളുകളായി. 
ഗോണ്‍സാലൊ റാമോസാണ് പോര്‍ചുഗലിന്റെ അക്കൗണ്ട് തുറന്നത്. പെനാല്‍ട്ടിയിലൂടെ റൊണാള്‍ഡൊ ലീഡുയര്‍ത്തി. ഡേവിഡ് ഹാന്‍കോയിലൂടെ സ്ലൊവാക്യ തിരിച്ചുവരവിന് ശ്രമിച്ചു. യോഗ്യതാ റൗണ്ടില്‍ പോര്‍ചുഗല്‍ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. സ്ലാനിസ്ലാവ് ലൊബോട്കയുടെ ലൊബോട്കയുടെ ലോംഗ്‌റെയ്ഞ്ചര്‍ അവസാന വേളയില്‍ സ്ലൊവാക്യക്ക് സമനില പ്രതീക്ഷ നല്‍കി. 
മൂന്നാം സ്ഥാനത്തുള്ള ലെക്‌സംബര്‍ഗും ഐസ്‌ലന്റും 1-1 സമനില പാലിച്ചു. അമര്‍ റഹമാനോവിച്ചിന്റെയും മിറോസ്ലാവ് സ്റ്റീവനോവിച്ചിന്റെയും ഗോളുകളില്‍ ബോസ്‌നിയ ഹെര്‍സഗോവീന 2-0 ന് ലെക്റ്റന്‍സ്‌റ്റെയ്‌നിനെ തോല്‍പിച്ചു. 

 

Latest News