കൊച്ചി - കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് സമീപം കാറില്‍ നിന്നാണ് അരക്കോടി രൂപ വിലവരുന്ന അരക്കിലോ എം.ഡിഎംഎ പിടികൂടിയത്. സംഭവത്തില്‍ കോട്ടയം സ്വദേശിയായ യുവതിയെയും കാലടി, കലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇടപാടുകാര്‍ക്ക് കൈമാറാനാണ് ലഹരി വസ്തു എത്തിച്ചതെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. കാശ്മീരില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലഹരി വസ്തുവെത്തിയത്. ഇക്കാര്യം നിരീക്ഷിച്ച ശേഷമാണ് എക്‌സൈസ് പ്രതികളെ വലയിലാക്കിയത്.