തിരുവനന്തപുരം- എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സ്യ മാര്‍ക്കറ്റുകള്‍ തുടങ്ങുകയാണ് ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു, ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം കൂടല്‍ മാര്‍ക്കറ്റില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.
സംസ്ഥാനമൊട്ടാകെ കിഫ്ബി ധനസഹായത്തോടെ 65 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ ആരംഭിക്കും. 51 മത്സ്യമാര്‍ക്കറ്റുകള്‍ക്കായി 142 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥാനത്തെ മത്സ്യമാര്‍ക്കറ്റുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കിഫ്ബിയില്‍നിന്നും അനുവദിച്ച 1.78 കോടി രൂപ ചെലവിലാണ് മാര്‍ക്കറ്റ് ആധുനികനിലവാരത്തിലേക്കുയര്‍ത്തുന്നത്.
സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. എട്ടു മാസമാണ് നിര്‍മാണ കാലാവധി. 384.5 ച.മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ ഏഴ് മത്സ്യവിപണന സ്റ്റാളുകള്‍, രണ്ട് ഇറച്ചി കടമുറികള്‍, ആറ് കടമുറികള്‍, പ്രിപ്പറേഷന്‍ മുറി, ഫ്രീസര്‍ സൗകര്യം, ലേലഹാളുകള്‍ എന്നിവ സജ്ജീകരിക്കുമെന്നും മന്ത്രി സജി പറഞ്ഞു.അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു