Sorry, you need to enable JavaScript to visit this website.

റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്ക്  വിസ സ്റ്റാമ്പ് ചെയ്യുന്നില്ല

റിയാദ് - സൗദി അറേബ്യയിലേക്ക് പ്രവേശന നിരോധനമുള്ളവരുടെ പാസ്‌പോർട്ടുകൾ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കരുതെന്ന് മുംബൈ കോൺസുലേറ്റ് നിർദേശിച്ചതായി ട്രാവൽ ഏജൻസികൾ അറിയിച്ചു. റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർ, തർഹീൽ വഴി വിരലടയാളമെടുത്ത് രാജ്യം വിട്ടവർ തുടങ്ങി യവരുടെ പാസ്‌പോർട്ടുകളിൽ വിസ അടിക്കില്ലെന്നാണ് കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. 
സൗദിയിൽ ജോലി ചെയ്ത് എക്‌സിറ്റിൽ പോയവർ പുതിയ വിസ സ്റ്റാമ്പ് ചെയ്യാൻ അപേക്ഷിക്കുമ്പോൾ പല ഏജൻസികളും എക്‌സിറ്റ് വിസ പേപ്പർ ചോദിക്കുന്നുണ്ട്. നിലവിൽ എക്‌സിറ്റിൽ പോകുന്നവർക്ക് പ്രത്യേക രേഖകളൊന്നും ജവാസാത്ത് ഇഷ്യു ചെയ്യുന്നില്ല. എന്നാൽ അവർ രാജ്യം വിട്ടുകഴിഞ്ഞാൽ അവർ ജോലി ചെയ്തിരുന്ന സ്ഥാപനാധികാരികൾക്ക് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിട്ടുവെന്ന പ്രത്യേക രേഖ സംഘടിപ്പിക്കാനാകും. ഇത് നൽകിയാണ് ഇപ്പോൾ വിസ സ്റ്റാമ്പ് ചെയ്യുന്നത്.
നേരത്തെ റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കും മറ്റും കൃത്യ സമയപരിധി കഴിഞ്ഞാൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് തടസമുണ്ടായിരുന്നില്ലെങ്കിലും രണ്ടു ദിവസം മുമ്പാണ് പുതിയ നിയന്ത്രണം വന്നതെന്നും റോയൽ ട്രാവൽസ് മാർക്കറ്റിംഗ് മാനേജർ മുജീബ് ഉപ്പട പറഞ്ഞു.  

Latest News