തൃശൂര്‍-ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ തലയുമായി ട്രെയിന്‍ ഓടിയത് 18 കിലോമീറ്റര്‍. തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് (34) ആണ് ഇന്നലെ പുലര്‍ച്ചെ രാജ്യാറാണി - കൊച്ചുവേളി എക്പ്രസ് ട്രെയിനിന്റെ മുമ്പില്‍ ചാടി മരിച്ചത്. രാജ്യാറാണി - കൊച്ചുവേളി എക്സ്പ്രസ് ട്രെയിന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിനിന്റെ എന്‍ജിന്‍ ഗാര്‍ഡിന് മുകളില്‍ യാത്രക്കാര്‍ യുവാവിന്റെ തല കണ്ടെത്തിയത്. ട്രെയിനിന് ഇടയില്‍ കുടുങ്ങിയ നിലയില്‍ തല കണ്ട യാത്രക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ പോലീസ് ഉള്‍പ്പെടെയെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപം വിവിധയിടങ്ങളില്‍ നിന്ന് ചിന്നഭിന്നമായ നിലയില്‍ മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. യുവാവ് ട്രെയിനിന്റെ മുമ്പില്‍ ചാടിയ വിവരം ലേക്കോപൈലറ്റ് നേരത്തെ വടക്കാഞ്ചേരി സ്റ്റേഷനില്‍ അറിയിച്ചിരുന്നു. യുവാവ് എഴുതിയ ആത്മഹത്യാക്കുറിപ്പും വടക്കാഞ്ചേരി പോലീസ് കണ്ടെടുത്തു.