മക്ക- മസ്ജിദുല്‍ അഖ്‌സക്കും ഫലസ്തീനികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കണ്ഠമിടറി മസ്ജിദുല്‍ ഹറാം ഇമാം ശൈഖ് ഉസാമ ഖയ്യാത്ത്. സൗദി അറേബ്യയിലെ മിക്ക പള്ളികളിലും ഇന്ന് ജുമുഅ ഖുതുബയിലെ പ്രാര്‍ഥനയില്‍ ഫലസ്തീന്‍ വിഷയം ഉള്‍പ്പെടുത്തിയിരുന്നു.
ഹറം ഇമാമും ഖതീബുമായ ശൈഖ് ഉസാമ ഖയ്യാത്ത് വിതുമ്പലടക്കാന്‍ പാടുപെട്ടു. പ്രാര്‍ഥനക്കിടെ വിതുമ്പുകയും കണ്‍ഠമിടറുകയും ചെയ്ത ഹറം ഇമാം പ്രാര്‍ഥന പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഏതാനും നിമിഷങ്ങള്‍ തേങ്ങിക്കരഞ്ഞു. തുടര്‍ന്ന് കണ്‍ഠമിടറി പ്രാര്‍ഥന പൂര്‍ത്തിയാക്കുകയായിരുന്നു. ജുമുഅയുടെ ഭാഗമായ ഖുതുബയുടെ അവസാനത്തിലായിരുന്നു പ്രാര്‍ഥന.
മസ്ജിദുല്‍ അഖ്‌സയെ മോചിപ്പിക്കണമെന്നും ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണക്കണമെന്നും സഹായിയായി അവര്‍ക്കൊപ്പം ഉണ്ടാകണമെന്നും ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരെ വീരമൃത്യുവരിച്ചവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രതിഫലം നല്‍കണമെന്നും ദുര്‍ബലരോട് കരുണ കാണിക്കണമെന്നും സര്‍വശക്തനോട് ഇമാം ആവര്‍ത്തിച്ച് പ്രാര്‍ഥിച്ചു. ഫലസ്തീനികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന ഒന്നേമുക്കാല്‍ മിനിറ്റ് നീണ്ടുനിന്നു.
ഹറം ഇമാമിന്റെ പ്രാർഥനയിൽനിന്ന്
അല്ലാഹുവേ, മസ്ജിദുല്‍ അഖ്‌സയെ നീ സംരക്ഷിക്കണമേ.
അല്ലാഹുവേ, ഫലസ്തീനിലെ മുസ്ലിംകളെ സംരക്ഷിക്കണമേ.
അല്ലാഹുവേ, അവരെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വലത്തു നിന്നും ഇടത്തു നിന്നും കാത്തു രക്ഷിക്കേണമേ.
ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെടാതിരിക്കാന്‍ ഞങ്ങള്‍ നിന്റെ മഹത്തായ സന്നിധിയില്‍ അഭയം തേടുന്നു.
അല്ലാഹുവേ, അവരുടെ സഹായിയും വക്താവും, രക്ഷകനും ആകണമേ.
അല്ലാഹുവേ, ഫലസ്തീനിലെ മുസ്‌ലിംകളെ അവരുടെ പിന്തുണക്കാരനായും, അവരുടെ സംരക്ഷകനായും, അവരുടെ രക്ഷകനായും നീ സഹായിക്കണമേ.
അല്ലാഹുവേ, ഫലസ്തീനിലെ മുസ്‌ലിംകള്‍ക്ക് അവരുടെ രക്ഷകനായി നീ കൂടെ ഉണ്ടാകേണമേ..
അല്ലാഹുവേ, ഫലസ്തീനിലെ മുസ്‌ലിംകളോടൊപ്പമുണ്ടാകുകയും അവരോട് കരുണ കാണിക്കുകയും ചെയ്യണമേ.
Emotional Dua By Sheikh Usaamah Khayaat at Masjid Al Haram !
— October 13, 2023
O Allah Protect Masjid Al Aqsa! pic.twitter.com/yqm6md1hCr