ഇംഫാല്‍ - മണിപ്പുരില്‍ സംഘര്‍ഷം ഒഴിയുന്നില്ല. ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് ഇന്ന് സംഘര്‍ഷമുണ്ടായത്. കാങ്‌പൊക്പിയില്‍ മെയ്‌തെയ് സായുധസംഘം നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി.
ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലും വ്യാപകമായി അക്രമം നടക്കുകയാണ്. ഇന്ന് രാവിലെ പെട്ടെന്ന് സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. മേഖലയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.