കോഴിക്കോട്- കൊയിലാണ്ടിയില്‍ നാല് മല്‍സ്യത്തൊഴിലാളികള്‍ക്ക് മിന്നലേറ്റു. കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന ഗുരുകൃപ ബോട്ടിലെ ജീവനക്കാരായ സന്തോഷ്, പ്രസാദ്, നിജു, ശൈലേഷ് എന്നിവര്‍ക്കാണ് മിന്നലേറ്റത്. ബോട്ടിലെ ഉപകരണങ്ങള്‍ മിന്നലില്‍ നശിച്ചു.
മല്‍സ്യബന്ധനം കഴിഞ്ഞു തിരികെയെത്തിയ ശേഷം ബോട്ടില്‍ നിന്നു മത്സ്യം നീക്കുന്നതിനിടെയായിരുന്നു മിന്നലുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടിലെ ബാറ്ററി, ഡൈനാമോ, എക്കോ സൗണ്ട് കാമറ, വയര്‍ലെസ് മുതലായവയാണ് നശിച്ചത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ബോട്ടുടമ പറഞ്ഞു