റിയാദ് - സൗദി, യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. ലോറിയിൽ പല ഭാഗങ്ങളിലായി ഒളിപ്പിച്ച് കടത്തിയ 403 ഗ്രാം ഹെറോയിനും 2,500 ലഹരി ഗുളികകളും ബത്ഹ അതിർത്തി പോസ്റ്റിൽ വെച്ച് നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തുകയായിരുന്നെന്ന് അതോറിറ്റി പറഞ്ഞു.