Sorry, you need to enable JavaScript to visit this website.

സിഫ്: സന്തോഷ് ട്രോഫി, യൂണിവേഴ്‌സിറ്റി താരങ്ങൾ നാളെ ബൂട്ടണിയുന്നു

ജിദ്ദ- ഇരുപതാമത് സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗിൽ നാളെ മൂന്ന് കളികൾ. സന്തോഷ് ട്രോഫി, കാലിക്കറ്റ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റി, ഐ.എസ്.എൽ, ഐ ലീഗ് താരങ്ങളുടെ വമ്പൻ താര നിര സബീൻ എഫ്.സിക്കും മഹ്ജർ എഫ്.സിക്കും വേണ്ടി നാളെ ജിദ്ദയിൽ ബൂട്ടണിയും.

6.30ന് ആരംഭിക്കുന്ന ആദ്യ ബി ഡിവിഷൻ മത്സരത്തിൽ മക്കാ ബി.സി.സി, അനലിറ്റിക്‌സ് റെഡ് സീ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുമ്പോൾ 7.45ന് തുടങ്ങുന്ന രണ്ടാം ബി ഡിവിഷൻ മത്സരത്തിൽ ഐവ ഫുഡ്‌സ് പവേർഡ് ബൈ അബീർ ബ്ലൂ സ്റ്റാർ എഫ്.സി, മോഡേൺ ട്രെഡിങ് ഫ്രൈഡേ ഫ്രണ്ട്‌സ് ജൂനിയറിനെ നേരിടും.

ഒമ്പത് മണിക്ക് ആരംഭിക്കുന്ന മൂന്നാമത്തെ എ ഡിവിഷൻ മത്സരത്തിൽ മഹ്ജർ എഫ്.സിയും സബീൻ എഫ്‌സിയും കൊമ്പ് കോർക്കും. 
മുൻ ഐ.എസ്.എൽ താരം സക്കീർ മാനുപ്പയുടെ നേതൃത്വത്തിൽ മഹ്ജർ എഫ്.സി, ഇന്റർ യൂണിവേസിർസിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മിഥുൻ, റോഷൻ, അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ അർഷാദ്, സ്‌റ്റേറ്റ് താരം റിൻഷാദ് എന്നിവരെ കൂടാതെ ജിദ്ദയിൽ നിന്നുള്ള ഫാസിൽ, ദമാമിൽ നിന്നും പ്രിൻസ്, റിയാദിൽ നിന്നും മുഹമ്മദ് ശുഹൈൽ തുടങ്ങിയവരാണ് മഹജർ എഫ്.സിക്ക് വേണ്ടി അണിനിരക്കുന്നത്.
മുൻ സന്തോഷ് ട്രോഫി താരം അഫ്ദൽ മുത്തു, അമീൻ നെല്ലിക്കുത്ത്, ഗോവ ചർച്ചിൽ ബ്രദേഴ്‌സിന്റെ ഷിബിൽ, ഗോകുലം എഫ്.സിയുടെ നാസർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മുഹമ്മദ് ജാവേദ് തുടങ്ങിവർക്ക് പുറമെ ജിദ്ദയിലെ മികച്ച പ്രതിരോധ നിരക്കാരൻ മുഹമ്മദ് അസ്‌ലം, റിയാദിൽ നിന്നും അജിത്, ശിവൻ തുടങ്ങിയ ശക്തമായ താര നിരയുമായാണ് നിലവിലെ ജേതാക്കളായ സബീൻ എഫ്‌സി വരുന്നത്. 


കഴിഞ്ഞ വർഷത്തെ ജേതാക്കളായ സബീൻ എഫ്.സിയുടെ തേരോട്ടത്തിൽ സുപ്രധാന പങ്കു വഹിച്ച സക്കിർ മാനുപ്പ കൂടുമാറി ഇത്തവണ മഹ്ജർ എഫ്.സിക്ക് വേണ്ടി പട നയിക്കുമ്പോൾ, കളിക്കളത്തിൽ തീ പാറുമെന്നുറപ്പ്. കാണികൾക്ക് നറുക്കെടുപ്പിലൂടെ ജീപ്പാസ് നൽകുന്ന ആകർഷണീയമായ സമ്മാനങ്ങൾ നൽകുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
 

Tags

Latest News