Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റബ്‌കോ എം ഡിയെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു

കൊച്ചി - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍  റബ്‌കോ എം ഡി പിവി ഹരിദാസന്‍ നമ്പ്യാരുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു കൊച്ചി ഇ ഡി ഓഫിസിലാണ്  ചോദ്യം ചെയ്യലിനെത്തിയത്. ബാങ്കും റബ്‌കോയും തമ്മില്‍ നടത്തിയ ചില ഇടപാടുകളിലെ വ്യക്തതക്കായാണ് റബ്‌കോ എം ഡിയെ വിളിച്ചുവരുത്തിയത്. റബ്‌കോയ്ക്ക്  കരുവന്നൂര്‍ ബാങ്ക് വായ്പകള്‍  അനുവദിച്ചിരുന്നു.  ഇതെല്ലാം അന്വേഷണ പരിധിയിലുണ്ട്. ഹരിദാസന്‍ നമ്പ്യാരെ ഇ ഡി ഇന്നലെയും ചോദ്യംചെയ്തിരുന്നു. റബ്‌കോയും കരുവന്നൂര്‍ ബാങ്കും തമ്മിലുള്ള സാമ്പത്തിക ഇടപാടകളുടെ പത്ത് വര്‍ഷത്തെ രേഖകളുമായി ഹാജരാകാനാണ് ഇന്നലെ ഇ ഡി നിര്‍ദേശം നല്‍കിയത്. സഹകരണ റജിസ്ട്രാര്‍ ടിവി സുഭാഷും ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവും. ഇന്നലെ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുഭാഷ് എത്തിയിരുന്നില്ല. കരുവന്നൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്ന തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ലെന്നാണ് ഇ ഡി വിലയിരുത്തല്‍. ഇതില്‍ വ്യക്തത തേടിയാണ് സുഭാഷിനെ വിളിപ്പിച്ചത്.

 

Latest News