ന്യൂദല്‍ഹി- ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം പരിഹരിക്കാന്‍ കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വാഷിംഗ്ടണില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. എന്നാല്‍ .കാനഡയുടെയോ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയങ്ങള്‍ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടില്ല.
പ്രശ്‌നം സ്വകാര്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ഈ മാസം ആദ്യം പറഞ്ഞിരുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും തന്റെ രാജ്യം ഇന്ത്യയുമായി 'സംഘര്‍ഷം വര്‍ധിപ്പിക്കാന്‍' ആഗ്രഹിക്കുന്നില്ലെന്നും കാനഡ 'ഉത്തരവാദിത്തപരമായും ക്രിയാത്മകമായും ന്യൂദല്‍ഹിയുമായി ഇടപഴകുന്നത്' തുടരുമെന്നും സ്ഥിരീകരിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കാനഡ 30 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു.