തൃശൂര്‍- കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടത്തിയ പദയാത്രകളില്‍ പങ്കെടുത്ത സുരേഷ് ഗോപിയടക്കം പ്രമുഖരുള്‍പ്പെടെ 500 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സംസ്ഥാന പാതയില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയില്‍ പ്രകടനം നടത്തിയതിനാണ് കേസ്.
പദയാത്രകള്‍ സംഘടിപ്പിച്ച ബി.ജെ.പി, കോണ്‍ഗ്രസ് ജില്ലാ ,മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെ ഇരുപാര്‍ട്ടികളിലുമുള്ള കണ്ടാലറിയാവുന്ന 500 ഓളം പേര്‍ക്കെതിരെയാണ് കേസ്. ഇരിങ്ങാലക്കുട പോലീസാണ് കേസെടുത്തത്.
ഗാന്ധിജയന്തി ദിനമായിരുന്ന ഒക്ടോബര്‍ 2 നായിരുന്നു സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് എതിരെ കോണ്‍ഗ്രസും പദയാത്ര സംഘടിപ്പിച്ചിരുന്നു.