Sorry, you need to enable JavaScript to visit this website.

സൗദിയിലെ ബുറൈദയില്‍ വൈറല്‍ അണുബാധ: സ്‌കൂളുകള്‍ക്ക് അവധി

ബുറൈദ - വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ വൈറല്‍ അണുബാധ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് അല്‍ഖസീം പ്രവിശ്യയില്‍ പെട്ട മിദ്‌നബിലെ അല്‍ഖുര്‍മ അല്‍ശിമാലിയ ഗ്രാമത്തിലെ അഞ്ചു സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉല്‍കണ്ഠപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ജലദോഷവും സീസണല്‍ അണുബാധയുമാണ് പടര്‍ന്നുപിടിച്ചിരിക്കുന്നതെന്നും അല്‍ഖസീം ആരോഗ്യ വകുപ്പ് പറഞ്ഞു.

 

Latest News