കുവൈത്ത് സിറ്റി- രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരെ അനധികൃതമായി കയറ്റിയ അഞ്ചു ഡ്രൈവര്‍മാരെ കുവൈത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേര്‍ പ്രവാസികളും രണ്ടുപേര്‍ സ്വദേശികളുമാണ്.
പ്രവാസികളെ രാജ്യത്തുനിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ കയറ്റിയ വാഹനങ്ങള്‍ പിടിച്ചെടുത്തു. സ്വദേശികളെ 48 മണിക്കൂര്‍ കസ്റ്റഡിയില്‍ വെക്കും.
ടാക്‌സി പെര്‍മിറ്റില്ലാത്ത കാറുകളില്‍ യാത്രക്കാരെ കയറ്റുന്നത് കുവൈത്തില്‍ കുറ്റകരമാണ്.