കുവൈത്ത് സിറ്റി - പിതാവ് ഓടിച്ച കാര്‍ അബദ്ധത്തില്‍ ദേഹത്ത് കയറി പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. കുവൈത്തിലെ അല്‍അദാന്‍ ഏരിയയിലാണ് ദാരുണമായ അപകടം. പിതാവ് പിന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ രണ്ടു വയസുകാരന്റെ ദേഹത്ത് കാര്‍ കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സൈനികരും ആംബുലന്‍സ് സംഘവും സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും അപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ ബാലന്‍ അന്ത്യശ്വാസം വലിച്ചിരുന്നു.