മഞ്ചേരി - ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വ്യാജ നിയമന കോഴ ആരോപണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പരാതിക്കാരന്‍ ഹരിദാസിന്റെ സുഹൃത്തായ പന്തല്ലൂര്‍ സ്വദേശിയായ കെ.പി. ബാസിതിനെയാണ് കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാലാംകുളത്തെ ബന്ധുവിന്റെ വീട്ടില്‍നിന്ന് വൈകിട്ട് ആറോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചു. സെക്രട്ടറിയറ്റിനു മുന്നില്‍ വച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പിന്നീട് അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്നും ബാസിത് പറഞ്ഞിട്ടാണ് അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നല്‍കിയിരുന്നു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. ബാസിത്തിനോട് പോലീസിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കൂട്ടാക്കാതെ വന്നതോടെയാണ് മഞ്ചേരിയിലെത്തി കസ്റ്റഡിയിലെടുത്തത്.