Sorry, you need to enable JavaScript to visit this website.

പത്രക്കടലാസില്‍ ഭക്ഷണം പൊതിയാറുണ്ടോ, മാരകരോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്...

ഭക്ഷണ വസ്തുക്കള്‍ പത്രത്താളുകളില്‍ പൊതിഞ്ഞ് നല്‍കുന്നത് മിക്ക ഹോട്ടലുകളിലും കാണാം. എന്നാല്‍ ഇത് വലിയ ആപത്തു ക്ഷണിച്ചുവരുത്തുന്നതായി വിദഗ്ധര്‍ പറയുന്നു. പത്രക്കടലാസില്‍ പൊതിഞ്ഞു നല്‍കുന്ന ഭക്ഷണ വസ്തു വൈകാതെ  കൊടും വിഷമായാണ് മാറുന്നത്. ഇതറിയാതെ ആ ഭക്ഷണ വസ്തുക്കള്‍ കഴിക്കുന്നവര്‍ പല മാരക രോഗങ്ങളെയും ക്ഷണിച്ചു വരുത്തും. ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ പിടികൂടും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഭക്ഷണ വസ്തുക്കള്‍ പത്രത്താളുകളില്‍ പൊതിഞ്ഞ് വില്‍പ്പന നടത്തരുതെന്ന് ദേശീയ ഭക്ഷ്യ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം നിലവിലുണ്ട്. എങ്കിലും പലയിടങ്ങളിലും അത് പാലിക്കപ്പെടാറില്ല. ചിലരാകട്ടെ വീട്ടില്‍ പോലും ഭക്ഷണ വസ്തുക്കള്‍ പത്രത്താളുകളില്‍ പൊതിഞ്ഞു വെക്കുന്നവരാണ്. മറ്റു ചിലര്‍ ഹല്‍വയോ വടയോ പോലെയുള്ള ചില ഭക്ഷണങ്ങളിലെ മെഴുക്കിന്റെ അംശം കളയാനായി അവ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ശേഷം ഭക്ഷിക്കുന്നു. എന്നാല്‍ അല്പം മെഴുക്ക് അകത്തു ചെന്നാല്‍ ഉണ്ടാവുന്നതിനേക്കാള്‍ നാലിരട്ടി അധികം ദോഷമാണ് ഇത്തരത്തില്‍ പത്രത്താളുകളില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്നത്.

പത്രം അച്ചടിക്കാനായി ഉപയോഗിക്കുന്ന പ്രിന്റിംഗ് മഷികളില്‍ ഹാനികരമായ നിറങ്ങള്‍, പിഗ്മെന്റുകള്‍, ബൈന്‍ഡറുകള്‍, അഡിറ്റീവുകള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇവ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതുവഴി വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുക. ഈ രാസമാലിന്യങ്ങള്‍ കൂടാതെ ഉപയോഗിച്ച പത്രങ്ങള്‍ ആണെങ്കില്‍ രോഗകാരികളായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും ആ പത്രത്താളില്‍ ഉണ്ടാകും.

 

Latest News