തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി രോഗി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേക്ക് ചാടിയതെന്നാണ് വിവരം. വൃക്കരോഗത്തെ തുടര്‍ന്ന് ഇന്നലെയാണ് ഗോപകുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.