കൊച്ചി - ബി ജെ പിയുടെ ദേശിയ ഉപാധ്യക്ഷനാണ് കേരളത്തില്‍ നിന്നുള്ള എ പി അബ്ദുള്ളക്കുട്ടി. പാര്‍ട്ടിയില്‍ പല മോഹങ്ങളും അദ്ദേഹം വെച്ചു പുലര്‍ത്തുന്നുണ്ട്. നേരത്തെ സി പി എമ്മിലായിരുന്നപ്പോള്‍ രണ്ടു തവണ എം പിയായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ഇപ്പോള്‍ മറ്റൊരു മോഹമുണ്ട്. കേരളത്തില്‍ നിന്ന് ബി ജെ പി എം പിമാരുടെ പിന്തുണയോടെ രാജ്യസഭാംഗമാകണമെന്നതാണ് അബ്ദുള്ളക്കുട്ടിയുടെ സ്വപ്നം. അടുത്തകാലത്തൊന്നും നടക്കാത്ത സ്വപ്‌നമാണെന്ന് അബ്ദുള്ളക്കുട്ടിക്ക് തന്നെ ബോധ്യമുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ബി ജെ പിയുടെ വിജയത്തിന്റെ ചരിത്രത്തിന് തുടക്കം കുറിക്കുമെന്നും അതിനുശേഷം നിയമസഭയില്‍ ബി ജെ പിക്ക് വലിയതോതില്‍ മുന്നേറ്റമുണ്ടാകുമെന്നും തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്നുമാണ് അബ്ദുള്ളക്കുട്ടി ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്.
കേരളത്തില്‍ ബി ജെ പി വലിയ ശക്തിയായി മാറും. അപ്പുറത്തു നില്‍ക്കുന്ന പലരും ഞങ്ങള്‍ക്കൊപ്പം വരും. ഇപ്പോള്‍ത്തന്നെ അവരില്‍ പലരുടെയും മനസ് ബി ജെ പി ഉയര്‍ത്തുന്ന വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.പര്‍ദയ്ക്കുള്ളില്‍ തേങ്ങും ഹൃദയം, ഒരുനാളുണരും ഇന്ത്യന്‍ മണ്ണില്‍' എന്ന് യുവാവായിരിക്കുമ്പോള്‍ മുദ്രാവാക്യം വിളിപ്പിച്ചതാണ് ഇടതുപക്ഷം. കേരളത്തിലെ മുസ്‌ലീം ന്യൂനപക്ഷത്തെ പതിറ്റാണ്ടുകള്‍ പിറകോട്ട് കൊണ്ടുപോകുന്ന ചില വേഷവിധാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള വിയോജിപ്പാണ് തനിക്ക് തട്ടം വിഷയത്തിലുള്ളതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.