Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ഫയല്‍ ചിത്രം

തിരുവനന്തപുരം - സംസ്ഥാനത്ത് മഴ  പകര്‍ച്ചപ്പനി പടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെട്ടെന്ന് തുടര്‍ച്ചയായി മഴ പെയ്യുകയും പിന്നീട് മഴ മാറി കടുത്ത ചൂട് അനുഭവപ്പെടുകയും ചെയ്തതാണ് പനി ബാധിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമായത്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. ഡെങ്കിപ്പനി മൂലം 19 പേരും ചികിത്സ തേടി. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍. പകര്‍ച്ചപ്പനിയില്‍ ജാഗ്രത വേണമെന്ന് വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. 2013 നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ പാടില്ലെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വരുന്ന എട്ട് ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.

 

Latest News