മഞ്ചേരി- ബൈക്ക് യാത്രികനായ യുവാവ് മാതാപിതാക്കളുടെ മുന്നില്‍ ബസിടിച്ച് മരിച്ചു. മഞ്ചേരി തുറക്കല്‍ തടത്തിപ്പറമ്പ് പാലാശേരി സുധാകരന്റെ മകന്‍ സായന്ത്(21) ആണ് മരിച്ചത്. മഞ്ചേരിയില്‍ നിന്നു കൊണ്ടോട്ടിയിലേക്ക് പോകും വഴി അഞ്ചോടെ കൊണ്ടോട്ടിയ്ക്കടുത്തു മൊറയൂരിലാണ് അപകടം. നിയന്ത്രണം വിട്ട് വന്ന ബസ് ബൈക്കിന്റെ പിറകില്‍ ഇടിക്കുകയായിരിന്നു. തൊട്ടുപിന്നില്‍ മറ്റൊരു ബൈക്കില്‍ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇവരുടെ മുന്നില്‍ വച്ചാണ് അപകടം. ഉടന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ് : മിനി (എളങ്കൂര്‍). സഹോദരി: സരിഗ (എല്‍എല്‍ബി വിദ്യാര്‍ഥിനി).