ജിദ്ദ- കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കുള്ള വിമാന യാത്രയിലെ ദുരനുഭവം പങ്കുവെക്കുകയാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവും സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പറുമായ മുഹമ്മദ് ഷമീം നരിക്കുനി.
ഒക്ടോബര്‍ ഏഴിന് സൗദി എയര്‍ലൈന്‍സ് കൊച്ചി ജിദ്ദ-വിമാനത്തിലെ യാത്രികനായിരുന്നു ഞാന്‍. വീട്ടില്‍നിന്ന് രാത്രി ഒരു മണിക്ക് ഇറങ്ങി. കോഴിക്കോട്‌നിന്ന് രാവിലെ 06 :45 നുള്ളെ കെ.എസ്.ആര്‍.ടി ബസില്‍ അത്താണി സ്‌റ്റോപ്പില്‍ ഇറങ്ങുകയും ഏഴു മണിയോടെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുകയും ചെയ്തു.
എയര്‍പോര്‍ട്ടിനകത്തുള്ള ഹോട്ടലില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ടെര്‍മിനലില്‍ കയറി. 07 :45 ന് തുടങ്ങിയ ചെക്ക് ഇന്‍ കൗണ്ടറില്‍ ആദ്യ യാത്രക്കാരനായി എല്ലാ നടപടികളും നിര്‍വഹിച്ചു. സെക്യൂരിറ്റി ചെക്ക് ,എമിഗ്രേഷന്‍ നടപടികള്‍ കഴിയുമ്പോള്‍ 08 :45 ആയി.
വിമാനത്തിനുള്ള സമയമാകാന്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ ബാക്കി. ദിനപത്രം പരതി ഡിപാര്‍ച്ചര്‍ ഗേറ്റ് മുഴുവന്‍ നടന്നു. ഒന്നും കിട്ടിയില്ല. നേരെ ഡിസി ബുക്‌സില്‍ കയറി ബാക്കി സമയം ചെലവഴിക്കാന്‍ മനു എസ് പിള്ളയുടെ പുതിയ പുസ്തകം വ്യാജസഖ്യങ്ങള്‍ വാങ്ങി കയ്യില്‍ വെച്ചു.
10 :45 ന് തുടങ്ങി 11 :10 ആയപ്പോയേക്കും ഉംറ തീര്‍ത്ഥാടകരടക്കം എല്ലാവരും വിമാനത്തില്‍ കയറി. സീറ്റുകള്‍ ഫുള്‍ ആയിരുന്നു. 11 :30 കൃത്യം വിമാനം നീങ്ങുകയും ടേക്ക് ഓഫിനായി തയ്യാറാകുകയും ചെയ്തു.2011 മുതല്‍ സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന ആള്‍ ആയതു കൊണ്ട് വിമാനം കൃത്യസമയത്തുഎടുത്തത് പുത്തരി ആയി തോന്നിയില്ല ..എല്ലാ പ്രാവശ്യവും പതിവിലും നേരത്തെ എടുക്കുകയും ഇറങ്ങുകയും ചെയ്യും.
പോകാന്‍ തുടങ്ങിയ വിമാനം പിന്നെ നീങ്ങുന്നില്ല .എയര്‍പോര്‍ട്ട് ക്ലിയറന്‍സ് കിട്ടാത്തത് കൊണ്ടാവും എന്ന് കരുതി ഞാന്‍ പുസ്തക വായന തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്റെ അന്നൗണ്‍സ്‌മെന്റ് വന്നു.വിമാനത്തിന് സാങ്കേതിക തടസ്സമുഉള്ളത് കൊണ്ട് പരിഹാരം ശ്രമം നടത്തുന്നുവെന്നു വേഗം പരിഹരിച്ച് ജിദ്ദയിലേക്ക് ഉടന്‍ പറക്കാനാതുമന്നും. പക്ഷേ അത് നീണ്ടു പോയി മൂന്ന് മണി വരെ ആയി. അസ്വസ്ഥരായ യാത്രക്കാര്‍ വിമാന ജോലിക്കാരുമായിസംസാരിച്ചപ്പോള്‍ അവര്‍ കൈ മലര്‍ത്തി.
പിന്നീട് എന്റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍ മാനേജരുമായി സംസാരിച്ചപ്പോള്‍ പരിഹാരശ്രമങ്ങള്‍ ടെക്‌നീഷ്യന്‍ നടത്തുകയാണെന്നും എല്ലാവരും ഒന്നു കൂടി കൂടെ കാത്തിരിക്കണമെന്നും പറഞ്ഞു കൊണ്ടിരുന്നു .വൃദ്ധര്‍, രോഗികള്‍ ,കൈക്കുഞ്ഞുങ്ങള്‍ ,അമ്മമാര്‍ എന്നിവര്‍ക്ക് ഭകഷണം കൊടുക്കുക അല്ലെങ്കില്‍ വിമാനത്തില്‍ നിന്നും ഇറക്കുക എന്നി ആവശ്യം ഉന്നയിച്ചപ്പോള്‍ മാനേജര്‍ അതിനുള്ള ടെക്‌നീക്കല്‍ തടസ്സങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.അതിനിടയില്‍ രണ്ടു യാത്രികള്‍ കയര്‍ക്കുകയും ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം ജിദ്ദ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട വിമാനത്തില്‍നിന്ന് ഇറക്കാനുള്ള അനുവാദം ചോദിച്ചു. അത് കിട്ടിയില്ലെന്നും മാത്രമല്ല തകരാര്‍ പരിഹരിച്ച മുന്നോട്ട് പോകുക എന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഭക്ഷണത്തിനായി ക്രൂവു മായി ബന്ധപ്പെട്ടപ്പോള്‍ മാനേജര്‍ പറയാതെ തരാന്‍ പറ്റില്ല എന്നായിരുന്നു മറുപടി.
അവസാനം തകരാര്‍ പരിഹരിച്ചതായി പൈലറ്റ് പറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസമാി ആയി. അങ്ങനെ വിമാനം മൂന്നോട്ട് നീങ്ങി പറഞ്ഞതിലും മൂന്നര മണിക്കൂര്‍ വൈകി കൊച്ചിയിലെ ആകാശത്തേക്ക് പറന്നു പൊങ്ങി. എന്നാല്‍ വിമാനം എയര്‍പോര്‍ട്ടിനു ചുറ്റും മൂന്ന് തവണ റൗണ്ട് ചെയ്ത ശേഷം ആണ് ഉയരത്തിലേക്ക് പൊങ്ങിയത്. അപ്പോള്‍ വീണ്ടും വിമാനം ഇറക്കുമോ എന്നായിരുന്നു ഭയം. വേഗം ഭക്ഷണം വിളമ്പുകകയും വൈകിട്ട് 06 :10 നു ജിദ്ദയിലെ നിലം തൊടുകയും ചെയ്തു.പിന്നെ എട്ടരയോടെ മെട്രോ ട്രെയിനില്‍ കയറി ഒമ്പതരയ്ക്ക് മക്കയിലെത്തി. റൂമില്‍ എത്തി ക്ലോക്കില്‍ നോക്കിയപ്പോള്‍ രാത്രി പത്തര മണി..അതായത് ഇന്ത്യന്‍സമയം ഒരു മണി . ഇരുപത്തിനാലു മണിക്കൂര്‍ ...
ശ്രദ്ധിക്കുക
* വിമാനത്തിന് സാങ്കേതിക തടസ്സം വന്നു എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെടാതെ വരികയാണെങ്കില്‍ സ്‌റ്റേഷന്‍ മാനേജരോട് കാര്യങ്ങള്‍ തിരക്കുകയും ആവശ്യങ്ങള്‍ സംയമനത്തോടെ അദ്ദേഹത്തെ ഉണര്‍ത്തുകയും ചെയ്യുക.
*വിമാനത്തില്‍ നിന്നും ഇറക്കുക ,ഹോട്ടല്‍ തയ്യാറാക്കുക ,ഭക്ഷണം തയ്യാറാക്കുക എന്നിവ കുറച്ചു സമയം എടുക്കുന്ന പ്രക്രിയ ആണെന്നു മനസ്സിലാക്കുക.
*രോഗികള്‍ ,കുട്ടികളുമൊത്തുള്ള യാത്രക്കര്‍ എന്നിവര്‍ ലഘു ഭക്ഷണം ,വെള്ളം , എന്നിവ യാത്രയില്‍ കരുതുക .
*കണക് ഷന്‍ വിമാനത്തില്‍ പോകേണ്ടവര്‍ അടുത്ത രണ്ടോ മൂന്നോ വിമാനങ്ങളുടെ സമയം നോക്കി വെക്കുക.
*റീ എന്‍ട്രി വിസയില്‍ വരുന്നവര്‍ വിസ കാലാവധി തീരുന്നതിന്റെ രണ്ടോ മൂന്നോ ദിവസം മുന്നേ യാത്ര പ്ലാന്‍ ചെയ്യുക.അവസാന ദിവസങ്ങളില്‍ റിസ്‌ക് എടുത്തുള്ള യാത്ര ഒഴിവാക്കുക
*ബോർഡിങ് പാസ് ,ബാഗേജ് സ്ലിപ് എന്നിവ യാത്രയിലുടനീളം കയ്യില്‍ കരുതുക.
*യാത്ര വൈകിയാല്‍ പരാതികള്‍ 920022222 എന്ന നമ്പറില്‍ അറിയിക്കുക.
*ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA ) വിമാന യാത്ര വൈകിയാലു ള്ള പരിഹാരങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട് .