കോഴിക്കോട് - സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്‌റ പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. നേരത്തെ, ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വി പി സുഹ്‌റ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു. നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിലായിരുന്നു വി പി സുഹ്‌റ പ്രതിഷേധിച്ചത്. പരിപാടിയില്‍ അതിത്ഥിയായിരുന്ന വി പി സുഹ്‌റ തട്ടം ഊരി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പി ടി എ പ്രസിഡന്റ് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. പിടിഎ പ്രസിഡന്റ് വി പി സുഹ്‌റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നിരുന്നു. ഈ സംഭവത്തില്‍ വി പി സുഹ്‌റ നല്ലളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.